സ്വയം തൊഴിൽ വായ്പ

Tuesday 17 February 2026 12:24 AM IST

പത്തനംതിട്ട: സംസ്ഥാന പട്ടികജാതി - വർഗ വികസന കോർപ്പറേഷനും മിൽമയും ചേർന്ന് പട്ടികജാതി - വർഗ വിഭാഗത്തിലെ തൊഴിൽ രഹിതർക്കായി നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 18 - 60. മിൽമ ഷോപ്പി, മിൽമ പാർലർ ആരംഭിക്കുന്നതിനാവും വായ്പ നൽകുന്നത്. തിരിച്ചടവ് കാലാവധി അഞ്ച് വർഷം. അപേക്ഷാ ഫോമിന് ജില്ലാ പട്ടികജാതി - വർഗ വികസന കോർപ്പറേഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04734 253381, 9400068503.