ഭിന്നശേഷി കലോത്സവം
Tuesday 17 February 2026 12:25 AM IST
കോഴഞ്ചേരി: തോട്ടപ്പുഴശേരി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം വർണച്ചിറകുകൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൽ.സി.ക്രിസ്റ്റഫർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രാമചന്ദ്രൻ നായർ, പഞ്ചായത്ത് അംഗങ്ങളായ തോമസ് എബ്രഹാം, മിനി മാത്യു, ഷെറിൻ റോയ്, സിസിലി ജോൺ, ഗീതാകുമാരി, സഞ്ചീവ് കുമാർ, പ്രദീപ് കുമാർ, മാത്യു ഉമ്മൻ, ഗിവ്‌സൺ വർഗീസ്, സാമുവേൽ തോമസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ആർ.ശ്രീലേഖ എന്നിവർ സംസാരിച്ചു.