ലഹരി വിരുദ്ധ പ്രതിജ്ഞ
Tuesday 17 February 2026 1:19 AM IST
ശ്രീകൃഷ്ണപുരം: റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണപുരം എ.യു.പി.സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ശ്രീകൃഷ്ണപുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാ വിദ്യാർത്ഥികൾക്കും ലഹരി വിരുദ്ധ സന്ദേശ കാർഡുകൾ വിതരണം ചെയ്തു. പരിപാടിയിൽ ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സി.എൻ.സത്യൻ, സെക്രട്ടറി പി.കൃഷ്ണദാസ്, സ്‌കൂൾ പ്രധാനാദ്ധ്യാപിക എം.അരുണ, ഡോ. കെ.പി.അച്ചുതൻകുട്ടി, എൻ.വി.മുരളീ കൃഷ്ണൻ, ഇ.വി.വിശ്വനാഥൻ, സി.വിജയകുമാരി എന്നിവർ സംസാരിച്ചു.