സർഗോത്സവം
Tuesday 17 February 2026 1:20 AM IST
മണ്ണാർക്കാട്: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സർഗോത്സവം സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സ്, കലോത്സവം എന്നിവയ്ക്ക് അവതരണഗാനം തയ്യാറാക്കിയ പൊറ്റശ്ശേരി സ്‌കൂളിലെ വിദ്യാർത്ഥി വി.പി.പ്രഫുൽദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി പ്രസിഡന്റ് എസ്.ആർ.ഹബീബുള്ള അദ്ധ്യക്ഷനായി. കെ.കെ.നാരായണൻ, എ.ആർ.രവിശങ്കർ, കെ.എസ്.ജയൻ, കോമളകുമാരി, സി.ടി.മുരളി, വി.ഉണ്ണികൃഷ്ണൻ, കെ.ഹരിദാസൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സമിതി ചെയർമാൻ നിസാമുദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിലർ പി.എൻ.മോഹനൻ സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തംഗം പി.ഷമീർ, കെ.സി.മത്തായി എന്നിവർ സംസാരിച്ചു.