വികസന സെമിനാർ

Tuesday 17 February 2026 1:21 AM IST
പുതുക്കോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാറിന്റെ ഉദ്ഘാടനം പി.പി.സുമോദ് എം.എൽ.എ നിർവഹിക്കുന്നു.

ആലത്തൂർ: പുതുക്കോട് ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാർ ഉദ്ഘാടനവും വികസനരേഖ പ്രകാശനവും പി.പി.സുമോദ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.ഷാഹിദ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രത്നകുമാരി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആമിന അസീസ്, അജിത ബിനീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.പി.കൃഷ്ണൻ, ഭാഗ്യലക്ഷ്മി, പി.സി.അബ്ദുല്ല, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം കൃഷ്ണദാസ്, മെമ്പർമാരായ ഡി.നിതീഷ്, ലിജിന സൽപ്രകാശ്, അമ്പിളി, പി.എം.ഹാരിഷ്, എസ്.വിദ്യ, ഉമ്മു സൽമ, എ.അശ്വതി, ടി.വി.രാഹുൽരാജ്, സെക്രട്ടറി ജെ.ഷാജി തുടങ്ങിയവർ പങ്കെടുത്തു.