കുടുംബ സംഗമം

Tuesday 17 February 2026 12:29 AM IST

ഏനാത്ത്: ചേരമ- സാംബവ ഡെവലപ്പ്‌മെന്റ് സൊസൈറ്റി അടൂർ താലൂക്ക് യൂണിയന്റെ ചുമതലയിൽ ഏനാത്ത് എസ്.കെ ബിൽഡിംഗിൽ 20 കുടുംബങ്ങൾ ഉൾപ്പെടുന്ന യൂണിറ്റിന്റെ കുടുംബ സംഗമം സംസ്ഥാന പ്രസിഡന്റ്‌ കെ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. ബി.ജനാർദ്ദനൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. സുരേഷ്, ജോൺസൺ, മധു, ജോബോയി, സന്തോഷ്‌, സാംകുട്ടി, പ്രസാദ്, ജോൺസൺ പാസ്റ്റർ എന്നിവർ സംസാരിച്ചു. ദളിത്‌ ക്രൈസ്തവർക്ക്‌ സർക്കാർ നിയമനങ്ങളിൽ ആനുപാതികമായി സംവരണം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.