വെള്ളിക്കോത്ത് കിലുക്കം 2026

Tuesday 17 February 2026 12:12 AM IST
കിലുക്കം 2026 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: മഹാകവി പി സ്മാരക ഗവൺമെന്റഅ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ കലാമേള -കിലുക്കം 2026 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കെ.വി വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി മുഖ്യാതിഥിയായി. വിജയികൾക്കും പരിശീലകർക്കുമുള്ള അനുമോദനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ നിർവഹിച്ചു. വിജയികൾക്കുള്ള അനുമോദനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സബീഷ് നിർവഹിച്ചു. എം.വി രാഘവൻ, കെ. ബിന്ദു, കെ.സി ശ്രീവിദ്യ, എം. പൊക്ലൻ, ഗിനീഷ്, കെ. സുജിത്ത്, സനീജ അജയൻ, കെ. സജിത്ത് കുമാർ, പി.പി കുഞ്ഞികൃഷ്ണൻ നായർ, കെ.ടി ചന്ദ്രൻ, പി. ഹേമ മാലിനി, രവി വാണിയമ്പാറ സംസാരിച്ചു. പ്രധാനാദ്ധ്യാപിക ബി. പ്രേമ സ്വാഗതവും കെ.വി മനോജ് നന്ദിയും പറഞ്ഞു.