കോൺഗ്രസ് ജനകീയ സമരം
Tuesday 17 February 2026 12:30 AM IST
റാന്നി: വടശേരിക്കര പഞ്ചായത്തിലെ കുമ്പളത്താമൺ, ഒളിക്കല്ല അടക്കമുള്ള പ്രദേശങ്ങളിൽ നിരന്തരമുള്ള കാട്ടാന ആക്രമണം പരിഹരിക്കാത്തതിനെതിരെയും പട്ടയഭൂമിയിലെ തേക്ക് മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകാത്തതിലും പ്രതിഷേധിച്ച് വടശേരിക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടശേരിക്കര റേഞ്ച് ഓഫീസിന് മുന്നിൽ ജനകീയ സമരം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ഇ തോമസിന്റെ അദ്ധ്യക്ഷനായി. റവ. മാത്യു ജോൺ, പഞ്ചായത്ത് പ്രസിഡന്റ് കെ.ഉഷ, സ്വപ്ന സൂസൻ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.