റാണിപുരത്ത് ദ്വിദിന പക്ഷിനിരീക്ഷണ ക്യാമ്പ്

Tuesday 17 February 2026 12:09 AM IST
Dwidhina cambinayi vividha jillakalil ninnethiya paristhidhi pravarthakar

പാണത്തൂർ: കേരള വനം വന്യജീവി വകുപ്പ് കാസ‌ർകോട് ഡിവിഷന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ മിരിസ്റ്റിക്ക, കാസർകോട് ബേഡേഴ്സ് എന്നിവരുടെ സഹകരണത്തോടെ റാണിപുരത്ത് ദ്വിദിന പക്ഷിനിരീക്ഷണ ക്യാമ്പ് നടത്തി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ അദ്ധ്യക്ഷത വഹിച്ചു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി രാജു, വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ, പക്ഷി നിരീക്ഷകരായ പി. ശ്യംകുമാർ, ശ്രീലാൽ കെ. മോഹൻ, സന്തോഷ് പനയാൽ, രാജു കിദൂർ, ഡോ. എ. അനിത, വന സംരക്ഷണ സമിതി സെക്രട്ടറി എ.കെ ശിഹാബുദ്ദീൻ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നുമായി നാല്പതോളം പേർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പംഗങ്ങൾക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർസർട്ടിഫിക്കറ്റുകൾ നൽകി.