ഈസക്ക ചാരിറ്റി ടവറിന് ശിലാസ്ഥാപനം നടത്തി 

Tuesday 17 February 2026 12:56 AM IST
ഈസക്ക ചാരിറ്റി ടവറി ടവറിന്റെ ശിലാസ്ഥാപനം നിർവഹിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു.

പെരിന്തൽമണ്ണ: സി.എച്ച് സെന്ററും കെ.എം.സി.സി ഖത്തർ മലപ്പുറം ജില്ലാ ഘടകവും സായുക്തമായി ഈസാ സാഹിബിന്റെ പേരിൽ പെരിന്തൽമണ്ണയിൽ നിർമിക്കാൻ പോകുന്ന കെട്ടിടത്തിന്റെ ശിലാ സ്ഥാപനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കെട്ടിടത്തിന്റെ ത്രീഡി രൂപം ഇ.ടി മുഹമ്മദ് ബഷീർ എം.പി അനാച്ഛാദനം ചെയ്തു. ചാരിറ്റി ഒ.പി പ്രഖ്യാപനം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. സൗജന്യ നിയമ സഹായ സെല്ലിനെ കുറിച്ച് മഞ്ഞളാംകുഴി അലി എം.എൽ.എ സംസാരിച്ചു. ബ്ലഡ് ഡോണേഴ്സിനുള്ള സർട്ടിഫിക്കറ്റ് വിതരണം അഡ്വ.നാലകത്ത് സൂപ്പി നിർവഹിച്ചു.