നെയ്യ് വിൽപ്പന: മുൻകൂർ ജാമ്യം തേടി താത്കാലിക ശാന്തി
Tuesday 17 February 2026 12:42 AM IST
കൊച്ചി: ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് വിൽപ്പന ക്രമക്കേട് കേസിൽ 31-ാം പ്രതിയായ താത്കാലിക ശാന്തി കൊല്ലം സ്വദേശി എസ്.കെ. ജിത്തുസൂരജ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. വിശദീകരണം നൽകാൻ സർക്കാർ സമയം തേടിയതിനാൽ ജസ്റ്റിസ് എ. ബദറുദ്ദീൻ ഹർജി 24ലേക്ക് മാറ്റി. ഈ വർഷം മാത്രം താത്കാലിക ശാന്തിയായി ശബരിമലയിലെത്തിയ തന്നെ കേസിൽ അനാവശ്യമായി പ്രതിയാക്കിയതാണെന്ന് ജിത്തുസൂരജ് പറയുന്നു. നവംബർ 17 മുതൽ ഡിസംബർ 26 വരെയുള്ള കാലയളവിൽ ആടിയശിഷ്ടം നെയ്യ് വിൽപ്പനയുടെ മറവിൽ 22.56 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തൽ.