'ഫണ്ട് ഒഫ് ഫണ്ട്‌സ്' അവതരിപ്പിച്ച് ഡി.എസ്.പി മ്യൂച്വൽ ഫണ്ട്

Tuesday 17 February 2026 12:50 AM IST

കൊച്ചി: ഇന്ത്യയിലെ മുൻനിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഡി.എസ്.പി മ്യൂച്വൽ ഫണ്ട് 'ഡി.എസ്.പി മൾട്ടി അസറ്റ് ഓമ്‌നി ഫണ്ട് ഒഫ് ഫണ്ട്‌സ്' അവതരിപ്പിച്ചു. മാർക്കറ്റ് വിശകലനം ചെയ്യാനും നിക്ഷേപ തീരുമാനങ്ങൾ എടുക്കാനും സാധാരണ നിക്ഷേപകർക്ക് പ്രയാസമാണ്. അത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ രൂപകല്പന ചെയ്ത ഓപ്പൺഎൻഡഡ് ഫണ്ടാണിത്. ഡി.എസ്.പി മ്യൂച്വൽ ഫണ്ടിന്റെ ഇൻഹൗസ് മാർക്കറ്റ് ഇന്റലിജൻസ് സംവിധാനമായ ഡി.എസ്.പി നേത്ര മുഖേനയാണ് ഫണ്ട് മാനേജ് ചെയ്യുന്നത്. മാർക്കറ്റ് വിശകലനത്തിലൂടെയും അപകടസാദ്ധ്യത പരിഗണിച്ചും ശരിയായ നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ ഡി.എസ്.പി നേത്ര സഹായിക്കുമെന്ന് ഹെഡ് ഒഫ് പ്രോഡക്ട് ആൻഡ് മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് സാഹിൽ കപൂർ പറഞ്ഞു. ശരിയായ സ്ഥിതിവിവരക്കണക്കുകളും മുൻകാല മാർക്കറ്റ് പ്രവണതകളും അടിസ്ഥാനമാക്കി മാർക്കറ്റിലെ അപകടസാധ്യത പരിശോധിക്കുന്നതിന് വികസിപ്പിച്ച സംവിധാനമാണ് ഡി.എസ്.പി നേത്രയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു