റമദാനെ വരവേൽക്കാൻ ലുലു ഫെസ്‌റ്റ്
Tuesday 17 February 2026 12:53 AM IST
റമദാൻ സേവേഴ്‌സ് സെയിലിന് തുടക്കം
കൊച്ചി: വിശുദ്ധ റമദാൻ മാസത്തെ ഷോപ്പിംഗിനായി ലുലുവിൽ റമദാൻ സേവേഴ്‌സ് സെയിലിന് തുടക്കമായി. ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ മികച്ച വിലക്കുറവിൽ ഉപഭോക്താക്കൾക്ക് വാങ്ങാനാകും. 1,129 രൂപയ്ക്ക് 14 തരവും 1,499 രൂപയ്ക്ക് 17 തരവും നിത്യോപയോഗ സാധനങ്ങളുമായി റമദാൻ സ്‌പെഷ്യൽ കിറ്റും ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പർ മാർക്കറ്റിലെ ഇഫ്ത്താർ കൗണ്ടറിൽ നോമ്പ് തുറയ്ക്കാവശ്യമായ നാടൻ ഭക്ഷണങ്ങളും ലഭ്യമാണ്. മുട്ടയപ്പം, ചിരിമുട്ട, ഫിഷ്‌പോള, ബീഫ് കുഞ്ഞി പത്തിരി, ചിക്കൻ കുഞ്ഞിപ്പത്തിരി തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെടെ നൂറിലധികം വിഭവങ്ങൾ സ്റ്റാളിൽ ലഭ്യമാണ്. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിച്ച വിവിധ തരം ഈന്തപ്പഴങ്ങളുടെ ശേഖരവുമായി ഡേറ്റ് ഫെസ്റ്റുമുണ്ട്.