മലയോര ഹൈവേ നിർമ്മാണം, അതിവേഗം മുടങ്ങാതെ

Tuesday 17 February 2026 12:58 AM IST

പൂർത്തിയായത് 476 കിലോമീറ്റർ

കോഴിക്കോട്: മലയോര ജനതയുടെ വികസന, യാത്ര സ്വപ്നങ്ങൾക്ക് അതിവേഗം പകരുന്ന മലയോര ഹൈവേ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. കാസർകോട് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശാല വരെ നീളുന്ന 1179 കിലോമീറ്റർ ഹൈവേയുടെ 476 കിലോമീറ്റർ നിർമ്മാണം പൂർത്തിയായി. രണ്ടുവരിയിൽ 12 മീറ്റർ വീതിയിൽ നിർമിക്കുന്ന പാത ഉന്നത നിലവാരത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ എല്ലാം‌ പാലിച്ചാണ് നിർമ്മിക്കുന്നത്. ആദ്യമായാണ് രാജ്യത്ത് ഒരു സംസ്ഥാനം മലയോര മേഖലയിലൂടെ മാത്രം ഹൈവേ നിർമ്മിക്കുന്നത്. മലയോര മേഖലയുടെ വളർച്ചയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കാൻ ഹൈവേയ്ക്ക് സാധിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിലയിരുത്തൽ.

.നിർമ്മാണതുക 3867 കോടി (കിഫ്ബി ഫണ്ട് )

.ഇതുവരെ ചെലവ് 1300 കോടി

 നിർമാണം പൂർത്തിയായ റീച്ചുകൾ

.തിരുവനന്തപുരം: കള്ളിക്കാട്- പാറശാല ഒന്നാംഘട്ടം (15.4 കി.മി).

കള്ളിക്കാട്- പാറശാല രണ്ടാംഘട്ടം (7.45 കി.മീ)

കുടപ്പനമൂട്- വാഴിച്ചൽ (2.5 കി.മി)

കൊല്ലായിൽ-ചല്ലിമുക്ക്- (21.08 കി.മീ)

പെരിങ്ങമല- പാലോട്(3.5 കി.മീ)

.കൊല്ലം

ചല്ലിമുക്ക്- പുനലൂർ(46.1 കി.മീ)

.പത്തനംതിട്ട:

പത്തനാപുരം- പ്ലാച്ചേരി (47.67 കി.മീ)

.ഇടുക്കി:

കുട്ടിക്കാനം- ചപ്പാത്ത് (19.0 കി.മി)

പീരുമേട്- ദേവികുളം ഒന്നാംഘട്ടം (12.7 കി.മീ)

പീരുമേട്- ദേവികുളം രണ്ടാംഘട്ടം (2.9 കി.മീ)

പീരുമേട്- ദേവികുളം മൂന്നാംഘട്ടം (5.45 കി.മീ)

.തൃശൂർ:

പട്ടിക്കാട്- വിലങ്ങന്നൂർ (5.3 കി.മി)

.മലപ്പുറം:

പൂക്കോട്ടുംപാടം- കാളികാവ് ഒന്നാംഘട്ടം (8.7 കി.മി)

പുക്കോട്ടുംപാടം- മൈലാടിപാലം (10.9 കി.മീ)

.കോഴിക്കോട്:

കോടഞ്ചേരി- കക്കാടംപൊയിൽ (27.77 കി.മീ)

.കാസർകോട്:

നന്ദാരപ്പടവ്- ചേവാർ (23 കി.മീ)

കോളിച്ചാൽ- ഇടപ്പറമ്പ് (21 കി.മി)

സാദ്ധ്യതകൾ

മലഞ്ചരക്കുകളുടെ വിപണനം എളുപ്പമാകും

മലയോരമേഖലയിൽ ഭൂമിയുടെ വില വർദ്ധിക്കും.

''മലയോര ഹൈവേ നിർമ്മാണം സംബന്ധിച്ച് ചിട്ടയായ പ്രവർത്തനമാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്. വിവിധ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ച് ഓരോ റീച്ചിലും യോഗം ചേരുന്നുണ്ട്. വകുപ്പ് തലത്തിൽ ആഴ്ചയിൽ അവലോകനവും ആസൂത്രണവും നടത്തുന്നു." മന്ത്രി പി.എ മുഹമ്മദ് റിയാസ്.