അവയവമാറ്റ കേ​ന്ദ്രത്തി​ന് ആലി​നിന്റെ പേര് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

Tuesday 17 February 2026 12:02 AM IST

മല്ലപ്പള്ളി: മരണാനന്തരം നാല് കുട്ടികൾക്ക് അവയവങ്ങൾ ദാനംചെയ്ത പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ പേര് കോഴിക്കോട്ട് ചേവായൂരിൽ സംസ്ഥാന സർക്കാർ സ്ഥാപിക്കുന്ന പുതിയ അവയവമാറ്റ കേന്ദ്രത്തിന് നൽകുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളിയിൽ ആലിനിന്റെ വാലുമണ്ണിൽ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. അവയവദാന കേന്ദ്രത്തിന് ആലിനിന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ഡെവലപ്മെന്റ് ഫൗണ്ടേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. അവയവങ്ങൾ ദാനം ചെയ്യാനുള്ള ആലിനിന്റെ കുടുംബത്തിന്റെ തീരുമാനം വലിയ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് മുഖ്യമന്ത്രി എത്തിയത്. 20 മിനിറ്റ് കുടുംബാംഗങ്ങളുമായി സംസാരിച്ചു. ആരോഗ്യമന്ത്രി വീണാജോർജ്, സി.പി.എം ജില്ലാസെക്രട്ടറി രാജു എബ്രഹാം, സെക്രട്ടേറിയറ്റംഗം ആർ.സനൽകുമാർ, ഗ്രിഗോറിയോസ് മാർ സ്റ്റെഫാനിയോസ് എപ്പിസ്കോപ്പ എന്നിവരും ഉണ്ടായിരുന്നു.

വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെയാണ് നടത്തിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ.

കുഞ്ഞി​ന്റെ പേരി​ൽ തട്ടി​പ്പ് ആ​ലി​ൻ​ ​ഷെ​റി​ൻ​ ​എ​ബ്ര​ഹാ​മി​ന്റെ​ ​കു​ടും​ബ​ത്തെ​ ​സ​ഹാ​യി​ക്കാ​നെ​ന്ന​ ​പേ​രി​ൽ​ ​പ​ണ​പ്പി​രി​വ് ​ന​ട​ത്തി​ ​ത​ട്ടി​പ്പ് ​സം​ഘ​ങ്ങ​ൾ.​ ​ആ​ലി​നി​ന്റെ​ ​മു​ത്ത​ച്ഛ​ൻ ​റെ​ജി​ ​ശാ​മു​വ​ലി​ന്റെ​ ​സു​ഹൃ​ത്തി​ന്റെ ​ ​ ​ഫോ​ണി​ലേ​ക്ക് ​ധ​ന​സ​ഹാ​യം​ ​അ​ഭ്യ​ർ​ത്ഥി​ച്ച് ​വി​ളി​യെ​ത്തി​യ​പ്പോ​ഴാ​ണ് ​സം​ഭ​വം​ ​പു​റ​ത്ത​റി​ഞ്ഞ​ത്.​ ​ഒ​രു​ ​വ​നി​ത​യാ​ണ് ​അ​യി​രൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​വി​മു​ക്ത​ഭ​ട​ൻ​ ​എ.​ആ​ർ.​കെ.​പി​ള്ള​യെ​ ​വി​ളി​ച്ച​ത്.​ ​ആ​ലി​നി​ന്റെ​ ​കു​ടും​ബ​ത്തെ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​സ​ഹാ​യി​ക്കാ​ൻ​ ​രൂ​പീ​ക​രി​ച്ച​ ​സം​ഘ​‌​ട​ന​യു​ടെ​ ​ആ​ളെ​ന്നാ​ണ് ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.റെ​ജി​ ​ത​ന്റെ​ ​സു​ഹൃ​ത്താ​ണെ​ന്നും​ ​കു​ടും​ബം​ ​ആ​രോ​ടും​ ​പ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും​ ​എ.​ആ​ർ.​കെ.​പി​ള്ള​ ​അ​റി​യി​ച്ച​പ്പോ​ൾ​ ​ഫോ​ൺ​ ​ക​ട്ടു​ചെ​യ്തു.​ ​ സംഭവത്തി​ൽ ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​മു​ത്ത​ച്ഛ​ൻ​ ​റെ​ജി​ ​ശാ​മു​വ​ൽ​ ​പ​റ​ഞ്ഞു.​