കോൺ: സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയാൽ ഔട്ട്!

Tuesday 17 February 2026 12:04 AM IST

തിരുവനന്തപുരം: സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്നവർക്ക് പട്ടികയിൽ ഇടമുണ്ടാവില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ മുന്നറിയിപ്പ്. പാർട്ടിയെ പ്രതിസന്ധിയിലാക്കും വിധം പരസ്യ പ്രസ്താവനകൾ നടത്തുന്നവരെയും പരിഗണിക്കില്ല. ഇന്നലെ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിലായിരുന്നു മുന്നറിയിപ്പ്.

വിജയ സാദ്ധ്യതയാണ് സ്ഥാനാർത്ഥിത്വത്തിന് മുഖ്യമായും പരിഗണിക്കുക സീറ്റ് കിട്ടുകയും തിരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്താൽ അവരെ പിന്നെ ബോർഡുകൾ, കോർപ്പറേഷനുകൾ തുടങ്ങി മറ്റു പദവികളിലേക്ക് പരിഗണിക്കില്ല. സീറ്റ് ലഭിക്കാതിരിക്കുകയും പാർട്ടിക്ക് വേണ്ടി നല്ല നിലയിൽ അദ്ധ്വാനിക്കുകയും ചെയ്യുന്നവരെ, ഭരണം ലഭിച്ചാൽ അർഹമായ പദവികൾ നൽകി ഒപ്പം നിറുത്തും. പല കാരണങ്ങളാൽ മുമ്പ് മത്സര രംഗത്തു നിന്ന് മാറി നിൽക്കേണ്ടി വന്നവർക്കും അവസരം നൽകും.

സ്ഥാനാർത്ഥികളാവാൻ സാദ്ധ്യതയുള്ളവരെ പരസ്യമായി അധിക്ഷേപിക്കാൻ ആരു ശ്രമിച്ചാലും അവരും പട്ടികയിൽ നിന്ന് ഔട്ടാവും. എത്ര മുതിർന്ന നേതാവായാലും സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിയാവണ്ട. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പാർട്ടി വേദികളിൽ പറയണം. ഒരു വിധത്തിലുള്ള അച്ചടക്കമില്ലായ്മയും അനുവദിക്കില്ലെന്ന കൃത്യമായ സൂചനയാണ് ദേശീയ നേതാക്കൾ കൂടി പങ്കെടുത്ത യോഗത്തിൽ സംഘടനാ ജനറൽ സെക്രട്ടറി നൽകിയത്. വോട്ടർ പട്ടികയിൽ വിട്ടുപോയ പ്രവർത്തകരുടെ പേരു ചേർക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കാനും നിർദ്ദേശം നൽകി.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വൻ വിജയമാക്കാനുള്ള പ്രവർത്തനം നടത്തണം. യാത്രയുടെ സമാപന ചടങ്ങിൽ രാഹുൽ ഗാന്ധി എത്തുമെന്നും വേണുഗോപാൽ അറിയിച്ചു.ദേശീയ നേതാക്കളായ സച്ചിൻ പൈലറ്റ്, കനയ്യകുമാർ, ദീപാദാസ് മുൻഷി തുടങ്ങിയവരും പങ്കെടുത്തു.

കോ​ൺ​ഗ്ര​സ് ​ഭ​വ​ന​ ​സ​ന്ദ​ർ​ശ​നം​ 20​ ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ഫെ​ബ്രു​വ​രി​ 20​ ​മു​ത​ൽ​ 28​ ​വ​രെ​ ​ബൂ​ത്ത് ​ക​മ്മി​റ്റി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ബൂ​ത്ത് ​ത​ല​ത്തി​ൽ​ ​ഭ​വ​ന​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്താ​ൻ​ ​കെ.​പി.​സി.​സി​ ​നേ​തൃ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​നേ​താ​ക്ക​ൾ​ ​അ​വ​ര​വ​രു​ടെ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ഭ​വ​ന​ ​സ​ന്ദ​ർ​ശ​ന​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കും.​ ​കേ​ന്ദ്ര​ ​-​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രാ​യ​ ​ല​ഘു​ലേ​ഖ​ ​ഭ​വ​ന​ ​സ​ന്ദ​ർ​ശ​ന​ ​വേ​ള​യി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്യും.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നൊ​രു​ക്ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​യോ​ഗം​ ​വി​ല​യി​രു​ത്തി.​ ​യു.​ഡി.​എ​ഫി​ന്റെ​ ​പു​തു​യു​ഗ​യാ​ത്ര​ ​വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ​ആ​വ​ശ്യ​മാ​യ​ ​കാ​ര്യ​ങ്ങ​ളും​ ​യോ​ഗം​ ​ച​ർ​ച്ച​ ​ചെ​യ്തു.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സ്പ്ര​ചാ​ര​ണ​ത്തി​ന് ​ദേ​ശീ​യ​ ​നേ​താ​ക്കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞ​ടു​പ്പി​ന്റെ​ ​പ്ര​ചാ​ര​ണ​ത്തി​ന് ​കോ​ൺ​ഗ്ര​സ് ​പ്ര​സി​ഡ​ന്റ് ​മ​ല്ലി​കാ​ർ​ജു​ൻ​ ​ഖാ​ർ​ഗെ​ ,​ ​രാ​ഹു​ൽ​ ​ഗാ​ന്ധി,​ ​പ്രി​യ​ങ്കാ​ ​ഗാ​ന്ധി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​പ​രി​പാ​ടി​ക​ൾ​ ​മു​ൻ​കൂ​ട്ടി​ ​ത​യ്യാ​റാ​ക്കാ​ൻ​ ​കെ.​പി.​സി.​സി​ ​ക്യാ​മ്പെ​യി​ൻ​ ​ക​മ്മി​റ്റി​ ​തീ​രു​മാ​നി​ച്ചു.​ ​ഇ​ന്ന​ലെ​ ​കെ.​പി.​സി.​സി​ ​ഓ​ഫീ​സി​ൽ​ ​ന​ട​ന്ന​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.​ ​വി.​ഡി.​സ​തീ​ശ​ൻ​ ​ന​യി​ക്കു​ന്ന​ ​പു​തു​യു​ഗ​യാ​ത്ര​യു​ടെ​ ​സ​മാ​പ​ന​ത്തി​ൽ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​ ​പ​ങ്കെ​ടു​പ്പി​ക്കും.​ ​മാ​ർ​ച്ച് 7​നാ​ണ് ​പ​രി​പാ​ടി.​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ,​ ​കേ​ര​ള​ത്തി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ദീ​പാ​ദാ​സ് ​മു​ൻ​ഷി,​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ജോ​സ​ഫ്,​ ​കെ.​പി.​സി.​സി​ ​ക്യാ​മ്പെ​യി​ൻ​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.