എം.ജി സർവകലാശാല വാർത്തകൾ

Tuesday 17 February 2026 12:30 AM IST

പരീക്ഷാഫലം മൂന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) നവംബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ ഒന്നു മുതൽ എട്ടുവരെ സെമസ്റ്ററുകൾ ബി.ടെക്ക് മെക്കാനിക്കൽ എൻജിനിയറിംഗ് (2010 മുതലുള്ള അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) ജൂലായ് 2024 ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 21 ന് പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിൽ നടക്കും.