കുസാറ്റ് അംഗീകൃത ഏവിയേഷൻ കോഴ്‌സുകൾ
നെടുമ്പാശേരി:സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാഡമി ഏവിയേഷൻ കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു.കുസാറ്റ് അംഗീകൃത പി.ജി ഡിപ്ലോമ,അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകൾക്കും ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചത്.സിയാൽ എയ്‌റോ പാർക്കിലെ ക്യാമ്പസിലാണ് ക്ലാസുകൾ.ബിരുദധാരികൾക്ക് പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റിൽ എയർലൈൻ-എയർപോർട്ട് മാനേജ്‌മെന്റ്, കാർഗോ,സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ പരിശീലനം ലഭിക്കും.വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് സർവീസ്, റാമ്പ് പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്ന ബിരുദധാരികൾക്കായി സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് പാസഞ്ചർ സർവീസസ് മാനേജ്‌മെന്റ്, സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് റാമ്പ് സർവീസസ് മാനേജ്‌മെന്റ് എന്നീ ആറുമാസ കോഴ്‌സുകളുമുണ്ട്.
പ്ലസ്ടു വിദ്യാർത്ഥികൾക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്‌ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് കോഴ്‌സ് തെരഞ്ഞെടുക്കാം.ഏറ്റവും വലിയ ഏവിയേഷൻ ബ്രീത്തിംഗ് അപ്പാരറ്റസ് ട്രെയിനിംഗ് ഗാലറിയിലാണ് പ്രായോഗിക പരിശീലനം.
കുസാറ്റ് അംഗീകാരത്തോടെ ഏവിയേഷൻ കോഴ്‌സുകൾ നടത്തുന്ന കേരളത്തിലെ ഏക സ്ഥാപനമാണ് സി.ഐ.എ.എസ്.എൽ അക്കാഡമി. അയാട്ട, എ.സി.ഐ അംഗീകാരമുള്ളതാണ് പാഠ്യപദ്ധതി. വിജയികൾക്ക് കുസാറ്റിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. താത്പര്യമുള്ളവർ https://academy.ciasl.aero/ൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8848000901,0484-2611785, ഇമെയിൽ: academy@ciasl.in