തേനീച്ചയുടെ കുത്തേറ്റ് 11 പേർക്ക് പരിക്ക് 

Tuesday 17 February 2026 12:41 AM IST
hh

കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിൽ കുന്നത്തുപടിയിൽ യാത്രക്കാർക്ക് ഉൾപ്പെടെ 11 പേർക്ക് കാട്ടു തേനീച്ചയുടെ കുത്തേറ്റു. ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റവരെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾക്ക് സാരമായി പരിക്കേറ്റു. മറ്റുള്ളവരുടെ പരിക്ക് സാരമല്ലെങ്കിലും ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കോടഞ്ചേരി സ്വദേശികളായ ജോസ് കുന്നത്ത്, അതുൽ,​ സണ്ണി ഇളയിടത്ത്, ബിജു വളയത്തിൽ, ബാബു പുളിമൂട്ടിൽ, മക്കോളിൽ ഷീന, മകൻ ജിയോസ്, ചെറുപുഴ സ്വദേശി സംഗീത് കെ.ജെ, മീനങ്ങാടി സ്വദേശി സുനിൽ എം.കെ, ചെമ്പുകടവ് സ്വദേശി കളപ്പുരക്കൽ ഷാജി എന്നിവർക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റത്.