പി.എസ്.സി
പ്രായോഗിക പരീക്ഷ
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ പെയിന്റർ (കാറ്റഗറി നമ്പർ 779/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 18 ന് തിരുവനന്തപുരം ആര്യനാട് പളളിവേട്ട ഐ.ടി.ഐ.യിൽ പ്രായോഗിക പരീക്ഷ നടത്തും.
അഭിമുഖം
കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സൻസ്) മലയാളം മാദ്ധ്യമം (കാറ്റഗറി നമ്പർ 602/2024) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം 18, 19, 20 തീയതികളിൽ പി.എസ്.സി കാസർകോട് ജില്ലാ ഓഫീസിൽ നടത്തും. കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 604/2024) തസ്തിയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം 18, 19, 20 തീയതികളിൽ പി.എസ്.സി. കണ്ണൂർ ജില്ലാ ഓഫീസിൽ നടത്തും.
വയനാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് (ഹോമിയോ) (കാറ്റഗറി നമ്പർ 80/2024, 355/2024-എസ്.ഐ.യു.സി.നാടാർ) തസ്തികയിലേക്ക് 18 ന് പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബയോകെമിസ്റ്റ് (കാറ്റഗറി നമ്പർ 232/2024) തസ്തികയുടെ ചുരുക്കപട്ടികയിൽ ഉൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 18 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
രണ്ട്തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
പൊതുമരാമത്ത് (ഇലക്ട്രോണിക്സ് വിംഗ് ) വകുപ്പിൽ എൻജിനീയറിംഗ് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്)/ഓവർസിയർ ഗ്രേഡ് 1 (ഇലക്ട്രോണിക്സ്) (കാറ്റഗറി നമ്പർ 578/2024), സ്റ്റേറ്റ് ആർക്കൈവ്സ് വകുപ്പിൽ അസിസ്റ്റന്റ് കൺസർവേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 186/2025) എന്നീ തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ 276/2025), ആർക്കിയോളജി വകുപ്പിൽ ഡ്രാഫ്ട്സ്മാൻ (കാറ്റഗറി നമ്പർ 513/2024) എന്നീ തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.