രക്ഷിതാക്കൾക്ക് സർവം എ.ഐ മയം പരിശീലനം

Tuesday 17 February 2026 12:00 PM IST

തിരുവനന്തപുരം: സർവം എ.ഐ മയം പദ്ധതിക്ക് പൊതുവിദ്യാലയങ്ങളിൽ തുടക്കമായി. ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബുകളിലെ കുട്ടികളുടെ നേതൃത്വത്തിൽ ആറ് ലക്ഷം രക്ഷിതാക്കൾക്ക് എ.ഐയിൽ പരിശീലനം നൽകുന്ന പദ്ധതിയാണിത്. ജൂൺ 30 വരെ നടക്കുന്ന പരിശീലനം രാജ്യത്തെ മുതിർന്നവർക്കുള്ള ഏറ്റവും വലിയ എ.ഐ സാക്ഷരതാ യജ്ഞമാകും. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള മോഡ്യൂളിൽ എ.ഐയുടെ ഗുണങ്ങൾക്കും ദോഷങ്ങൾക്കും തുല്യ പ്രാധാന്യം നൽകും.