എസ്.ഡി.പി.ഐ ദേശീയ അദ്ധ്യക്ഷൻ ഫൈസിക്ക് ജാമ്യം

Tuesday 17 February 2026 12:00 AM IST

ന്യൂ‌ഡൽഹി : ഇ.ഡി കേസിൽ എസ്.ഡി.പി.ഐ ദേശീയ അദ്ധ്യക്ഷൻ എം.കെ. ഫൈസിക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ ആരോപണമാണ് ഫൈസി നേരിടുന്നത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ നിന്ന് എസ്.ഡി.പി.ഐയിലേക്ക് ഫണ്ട് എത്തിയെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. 2025 മാർച്ചിൽ ഡൽഹി വിമാനത്താവളത്തിലാണ് ഫൈസി അറസ്റ്റിലായത്.