എം.ബി.എ എൻട്രൻസ് അഡ്മിറ്റ് കാർഡായി
Wednesday 18 February 2026 1:00 AM IST
തിരുവനന്തപുരം: ഈ മാസം 22 ന് നടത്തുന്ന എം.ബി.എ പ്രവേശന പരീക്ഷയായ മാനേജ്‌മെന്റ് ആപ്‌റ്റിറ്റ്യൂഡ് ടെസ്റ്റിന് (കെമാറ്റ് സെഷൻ-1) ഓൺലൈനായി അപേക്ഷിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷയിലെ അപാകതകൾ മൂലം
അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചവർ www.cee.kerala.gov.in വെബ്‌സൈറ്റിൽ 20ന് ഉച്ചയ്ക്ക് രണ്ടിനകം അപേക്ഷയിലെ അപാകതകൾ പരിഹരിക്കണം. ഹെൽപ്പ് ലൈൻ- 0471 – 2332120