പോക്സോ: പ്രതിക്ക് 16 വർഷം കഠിനതടവ്
Tuesday 17 February 2026 12:38 AM IST
കൊല്ലം: ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെ ആദ്യ വിവാഹ ബന്ധത്തിലെ 15 വയസുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും. ചന്ദനത്തോപ്പ് സ്വദേശി ആർ.സി. അനിയെ (42) ആണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എ. സമീർ ശിക്ഷിച്ചത്. പിഴ ഒടുക്കി ഇല്ലെങ്കിൽ 14 മാസം കൂടി കഠിനതടവ് അനുഭവിക്കണം. ജില്ലാ ശിഷ്യസംരക്ഷണ ഓഫീസർ മുമ്പാകെ ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുണ്ടറ എസ്.ഐ സന്തോഷ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സബ് ഇൻസ്പെക്ടർ ബിജുകുമാർ കുറ്റപത്രം സമർപ്പിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.സരിത ഹാജരായി എ.എസ്.ഐമാരായ സിന്ധ്യ, മിനിമോൾ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.