സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷ ഇന്നുമുതൽ

Tuesday 17 February 2026 12:48 AM IST

ന്യൂഡൽഹി: സി.ബി.എസ്.ഇ ഇക്കൊല്ലം മുതൽ നടപ്പാക്കുന്ന 10-ാം ക്ളാസ് ഇരട്ടപരീക്ഷാ സമ്പദ്രായത്തിലെ ആദ്യ പരീക്ഷ ഇന്നുമുതൽ. മാത്‌സ് ആണ് ആദ്യ വിഷയം. അദ്ധ്യയന വർഷം 10-ാം ക്ലാസിൽ ആദ്യ ശ്രമം നടത്തുന്നവർ ഇന്നു മുതൽ തുടങ്ങുന്ന മെയിൻ പരീക്ഷ കർശനമായി എഴുതണമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. മെയിൻ പരീക്ഷ എഴുതാതെ നേരിട്ട് രണ്ടാം പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന വിദ്യാർത്ഥികളുടെ അപേക്ഷ സി.ബി.എസ്.ഇ തള്ളി. അതേസമയം പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായുള്ള സമൂഹമാദ്ധ്യമങ്ങളിലെ വാർത്തകൾ വിശ്വസിക്കരുതെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിടുന്നവർക്കെതിരെ നടപടിയുണ്ടാകും.