കെ. സുരേന്ദ്രൻ പുരസ്കാരം എം.വി. ജനാർദ്ദനന്

Tuesday 17 February 2026 12:55 AM IST
കെ. വി. ജനാർദ്ദനൻ നോവലിസ്റ്റ് (പെരുമലയൻ )

കൊല്ലം: കുമാരനാശാൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നോവലിസ്റ്റ് കെ. സുരേന്ദ്രൻ സ്മാരക പുരസ്‌കാരം കണ്ണൂർ പയ്യന്നൂർ സ്വദേശിയായ എം.വി.ജനാർദ്ദനന്റെ 'പെരുമലയൻ' എന്ന നോവലിന് ലഭിച്ചു. 11,111 രൂപയും ശില്‌പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 58 നോവലുകൾ പുരസ്‌കാരത്തിനായി ലഭിച്ചിരുന്നു. 22ന് ഉച്ചയ്ക്ക് 2ന് കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന അവാർഡ് വിതരണ സമ്മേളനത്തിൽ മന്ത്രി. കെ.എൻ. ബാലഗോപാൽ, കൊല്ലം മേയർ എ.കെ.ഹഫീസ് എന്നിവർ പങ്കെടുക്കും. ആശാൻ ഫൗണ്ടേഷൻ ചെയർമാൻ അജിത് നീലികുളം അദ്ധ്യക്ഷനാകും. തുടർന്ന് സംസ്ഥാനതല കഥയരങ്ങ്. തിരഞ്ഞെടുക്കപ്പെട്ട 11 കഥകൾ, കഥാകൃത്തുക്കൾ നേരിട്ട് അവതരിപ്പിക്കും.

ജൂറി ചെയർമാൻ ഡോ. പത്മകുമാർ ക്ലാപ്പന, ആശാൻ ഫൗണ്ടേഷൻ ചെയർമാൻ അജിത് നീലികുളം, ജൂറി അംഗങ്ങളായ ഡോ. കെ.വി. സനൽകുമാർ, ഡോ. എം.എസ്. നൗഫൽ, അഡ്വ. സുരേഷ് ബ്രഹ്‌മദാസ്, ഇടക്കുളങ്ങര ഗോപൻ യെശ്‌പാൽ, സന്തോഷ് കല്ലിക്കുന്നത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.