അക്ഷര കരോൾ

Tuesday 17 February 2026 4:27 PM IST

അങ്കമാലി: നായത്തോട് മഹാകവി ജി. ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അക്ഷര കരോൾ സംഘടിപ്പിച്ചു. ചെത്തിക്കോട് സെന്റ് ജോസഫ് പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഫാ.തോമസ് വാളൂക്കാരൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സുനിൽ ഗോകുലം അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ഡി.ദിവാകരൻ ആമുഖ പ്രസംഗം നടത്തി. വാർഡ് കൗൺസിലർ കെ.ആർ.സുബ്രൻ, ദിലീഷ് ഡേവീസ്, ടി.വി.ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു. ബാല കഥാകാരി തെരേസ ജിജോയ്ക്ക് ഉപഹാരങ്ങൾ നൽകി.