സ്കൂൾ ശതാബ്ദി

Wednesday 18 February 2026 1:23 AM IST
മുതലമട ചുള്ളിയാർമേട് ജി.എൽ.പി.എസ് ചള്ള സ്‌കൂളിന്റെ 100ാം വാർഷികഘോഷത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം പഞ്ചായത്ത് പ്രസിഡന്റ് സി.തിരുചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

മുതലമട: ജി.എൽ.പി.എസ് ചള്ള സ്‌കൂളിന്റെ നൂറാം വാർഷികാഘോഷത്തിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.തിരുചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനിത അലൈരാജ്, പ്രധാനാദ്ധ്യാപിക ശ്രീദേവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ റസിയ കാജഹുസൈൻ, പഞ്ചായത്തംഗങ്ങളായ സുമ, പ്രസീത, വി.പ്രിയ പ്രദീപ്, ചന്ദ്രൻ, മണികണ്ഠൻ, ഉണ്ണിയമ്മ, നന്ദിനി, ശാന്ത പള്ളം, മുൻ പഞ്ചായത്തംഗങ്ങളായ കെ.ജി.പ്രദീപ് കുമാർ, എം.സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.