അദാലത്ത്  24 ന്

Wednesday 18 February 2026 1:24 AM IST
petrol pump

പാലക്കാട്: ജില്ലയിലെ പെട്രോൾ പമ്പുകളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാനുമായി ജില്ലാതല പരാതി പരിഹാര അദാലത്ത് (പെട്രോ പ്രൊഡക്ട്സ് ഗ്രീവൻസ് റീഡ്രസ്സൽ ഫോറം) ഫെബ്രുവരി 24ന് നടക്കും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11 നാണ് പരിപാടി. ഉപഭോക്താക്കളുടെ പരാതികൾ ഫെബ്രുവരി 21 വൈകീട്ട് അഞ്ച് വരെ തപാൽ വഴിയോ നേരിട്ടോ അതാത് താലൂക്ക് സപ്ലെ ഓഫീസുകളിൽ ലഭ്യമാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.