വികസന സെമിനാർ സംഘടിപ്പിച്ചു
Wednesday 18 February 2026 12:58 AM IST
ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് 2026 - 27 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. കിനാലൂർ സ്വലാഹ് ഹാളിൽ നടന്ന സെമിനാറിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കമലാക്ഷി അദ്ധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം കുട്ടി കൃഷ്ണൻ ഏറ്റുവാങ്ങി. ഷൈജ പുളിയുള്ളതിൽ, ഷൈനി രാഗേഷ്, കോട്ടയിൽ മുഹമ്മദ്, ഹൃദ്യ എസ് ചന്ദ്രൻ, കെ.കെ ബാബു, കെ.സി.സുരേശൻ, ഷീജ മാതുകണ്ടി പ്രസംഗിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ക്രോഡീകരണം നടത്തി.