ഹെൽത്തി കേരള ഫീൽഡ് കാമ്പെയിൻ
Wednesday 18 February 2026 12:01 AM IST
കുറ്റ്യാടി: കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹെൽത്തി ഫീൽഡ് ക്യാമ്പയിൻ കുറ്റ്യാടി നിയോജകമണ്ഡലതല ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ വട്ടോളിയിൽ നിർവഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ കുറ്റ്യാടി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും ആശ പ്രവർത്തകർക്കുള്ള പരിശീലന പരിപാടി, രക്തപരിശോധന, ആരോഗ്യക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമായി നടന്നു. ഡോ. എസ്.പി ഹീര അദ്ധ്യക്ഷത വഹിച്ചു. പി.എം രാജൻ, ഡോ മുഹമ്മദ് കോയ, ഡോ. അമൃത. ബി, ഡോ ശ്രുതി. ടി.പി, വിജിത്ത് പി.പി പങ്കെടുത്തു.