ഐ.എച്ച്.ആർ.ഡി കലോത്സവം സമാപിച്ചു

Wednesday 18 February 2026 12:15 AM IST
പടം: നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കേരള ഗവൺമെൻറ് ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലയായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കല്ലാച്ചി പയന്തോങ്ങിൽ പ്രവർത്തിക്കുന്ന നാദാപുരം കോളേജ് ഒഫ് അപ്ലൈഡ് സയൻസിന്റെ കലോത്സവം സമാപിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സഫീറ മൂന്നാംകുനി കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫ. അശോകൻ ഒ.വി. അദ്ധ്യക്ഷത വഹിച്ചു. രാജഗോപാലൻ കാരപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി. സൗമ്യ, കാഥികൻ ജയകുമാർ ഏറാമല, രവീന്ദ്രൻ, ബിജീഷ്.പി, ഷിൻസി.സി, അനഘ കെ.ടി, കെ. ശ്രീഹരി,​ അനഘ സി.എച്ച്,​ അനുരാഗ് ടി.കെ പ്രസംഗിച്ചു. കെ. ശ്രീഹരി, സ്നേഹ പി.കെ വ്യക്തിഗത ചാമ്പ്യൻപട്ടം കരസ്ഥമാക്കി.