വയോധിക കിണറ്രിൽ വീണു
Wednesday 18 February 2026 1:24 AM IST
പറവൂർ: മകനോടൊപ്പം വീടിന് പുറത്തിറങ്ങിയ വയോധിക അബദ്ധത്തിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു. കരുമാല്ലൂർ തട്ടാംപടി പുതുക്കാട് മാമ്പിള്ളിപറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ചന്ദ്രമതിയാണ് (85) ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ അപകടത്തിൽപ്പെട്ടത്. മുപ്പത് അടിയോളം താഴ്ചയുള്ള വട്ടക്കുറവുള്ള കിണറിന് കൈവരിക്ക് ഉയരം കുറവുണ്ട്. മോട്ടോർ സ്ഥാപിപ്പിച്ച ഹോസിൽ തടഞ്ഞതിനാൽ കിണറിന്റെ വെള്ളമുള്ള താഴ്ച വരെയെത്തിയില്ല. ചന്ദ്രമതി കിണറ്റിൽ വീഴുന്നത് മകൻ സജീവ് കണ്ടതിനാൽ രക്ഷിക്കാനായി. ആലങ്ങാട് പൊലീസെത്തി കിണറ്റിൽ ഏണിയിറക്കി കരയ്ക്കുകയറ്റി. ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ചന്ദ്രമതിയുടെ കൈമുട്ടിന്റെ കുഴ തെറ്റിയിട്ടുണ്ട്. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാരോൺ, ലെനീഷ്, അബ്ദുൽ ഖാദർ, സുജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.