വാഴക്കുളം പൈനാപ്പിൾ: ദുബായിലേക്ക് വീണ്ടും കപ്പലേറും

Wednesday 18 February 2026 1:35 AM IST

കൊ​ച്ചി​:​ ​ഗ​ൾ​ഫ് ​നാ​ടു​ക​ൾ​ക്ക് ​മ​ധു​രം​ ​പ​ക​രാ​ൻ​ ​കേ​ര​ള​ത്തി​ന്റെ​ ​സ്വ​ന്തം​ ​പൈ​നാ​പ്പി​ൾ​ ​വീ​ണ്ടും​ ​ക​പ്പ​ലേ​റി​ ​ക​ട​ൽ​ ​ക​ട​ക്കും.​ ​ആ​റു​ ​ട​ൺ​ ​പൈ​നാ​പ്പി​ളാ​ണ് ​ക​യ​റ്റു​മ​തി​ ​ചെ​യ്യു​ക.​ ​വി​ള​വെ​ടു​ത്ത​ ​തോ​ട്ട​ത്തി​ൽ​ ​ത​ന്നെ​ ​പാ​യ്‌​ക്ക് ​ചെ​യ്യു​ന്ന​ ​പൈ​നാ​പ്പി​ൾ​ ​നി​റ​ഞ്ഞ​ ​ക​ണ്ടെ​യ്‌​ന​റു​മാ​യി​ ​വെള്ളിയാഴ്ച രാ​വി​ലെ​ ​ക​പ്പ​ൽ​ ​പു​റ​പ്പെ​ടും.​ ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് ​പൈ​നാ​പ്പി​ൾ​ ​ക​പ്പ​ലി​ൽ​ ​ക​യ​റ്റു​മ​തി​ ​ചെ​യ്യു​ന്ന​ത്. എം.​സി​ ​റോ​ഡ​രി​കി​ൽ​ ​കൂ​ത്താ​ട്ടു​കു​ള​ത്തി​നും​ ​മൂ​വാ​റ്റു​പു​ഴ​യ്‌​ക്കു​മി​ട​യി​ൽ​ ​ആ​റൂ​രി​ലെ​ ​തോ​ട്ട​ത്തി​ൽ​ ​വി​ള​ഞ്ഞ​ ​പൈ​നാ​പ്പി​ളാ​ണ് ​ക​യ​റ്റു​മ​തി​ ​ചെ​യ്യു​ന്ന​ത്.​ ​ആ​റു​ ​ട​ൺ​ ​പൈ​നാ​പ്പി​ളാ​ണ് ​ക​യ​റ്റു​മ​തി​ക്ക് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​തോ​ട്ട​ത്തി​ൽ​ ​നി​ന്ന് ​വി​ള​വെ​ടു​ക്കു​ന്ന​ ​പൈ​നാ​പ്പി​ൾ​ ​അ​വി​ടെ​ത​ന്നെ​ ​ഗു​ണ​മേ​ന്മാ​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ന​ട​ത്തും.​ ​ പ​ര​സ്‌​പ​രം​ ​കൂ​ട്ടി​മു​ട്ടാ​ത്ത​ ​വി​ധ​ത്തി​ൽ​ ​ഓ​രോ​ന്നും​ ​ക​വ​റി​ൽ​ ​പാ​യ്‌​ക്ക് ​ചെ​യ്ത് 600​ ​പെ​ട്ടി​ക​ളി​ൽ​ ​നി​റ​യ്ക്കും.​ ​തോ​ട്ട​ത്തി​ൽ​ ​നി​ന്നു​ത​ന്നെ​ ​ക​ണ്ടെ​യ്‌​ന​റി​ൽ​ ​ക​യ​റ്റും. നാളെ ഉച്ചയോടെ​ ​ക​ണ്ടെ​യ്‌​ന​ർ​ ​ലോ​റി​ ​ആ​റൂ​റി​ലെ​ത്തും.​ ​രാ​ത്രി​യോ​ടെ​ ​ക​ണ്ടെ​യ്‌​ന​ർ​ ​കൊ​ച്ചി​ ​തു​റ​മു​ഖ​ത്തെ​ത്തും.​ ​ വെള്ളി​ ​രാ​വി​ലെ​ ​പു​റ​പ്പെ​ടു​ന്ന​ ​ക​പ്പ​ൽ​ ​എ​ട്ടു​ ​ദി​വ​സ​ത്തി​ന​കം​ ​ദു​ബാ​യി​ലെ​ത്തും.​ ​കൂ​ത്താ​ട്ടു​കു​ളം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​പോ​ൾ​ ​എ​ൽ​ദോ,​ ​സാ​ബു​ ​വ​ർ​ഗീ​സ്,​ ​പ​വ​ൽ​ ​എ​ൽ​ദോ​സ് ​എ​ന്നി​വ​രു​ടെ​ ​തോ​ട്ട​ത്തി​ലെ​ ​പൈ​നാ​പ്പി​ളാ​ണ് ​ക​യ​റ്റു​മ​തി​ ​ചെ​യ്യു​ന്ന​ത്.

18 ദിവസം ഭദ്രം

വിളവെടുത്ത് പരമാവധി ദിവസം സൂക്ഷിക്കാൻ കഴിയുന്ന ഇനം പൈനാപ്പിൾ തൈകൾ കേരള കാർഷിക സർവകലാശാലയുടെ വാഴക്കുളത്തെ പൈനാപ്പിൾ ഗവേഷണകേന്ദ്രം 2020-21ൽ വികസിപ്പിച്ചിരുന്നു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ പിന്തുണയോടെയാണ് കൃഷി ചെയ്‌തത്. വിളവെടുക്കുന്ന പച്ച പൈനാപ്പിൾ 18 ദിവസം കേടാകില്ല. മുമ്പ് പൈനാപ്പിൾ പഴത്തിന്റെ സൂക്ഷിപ്പുകാലം പരിമിതമായതിനാൽ കപ്പലിൽ കയറ്റുമതി നടത്താൻ കഴിഞ്ഞിരുന്നില്ല. കൊച്ചിയിൽ നിന്ന് എട്ടു മുതൽ 10 ദിവസം വരെയാണ് കപ്പൽ ദുബായിലെത്താൻ വേണ്ടത്. വിമാനമാർഗം കയറ്റുമതി ചെയ്യുന്നത് വൻചെലവായതിനാലാണ് കപ്പൽ ഉപയോഗിക്കുന്നത്.

കൂട്ടായ പരിശ്രമം

അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്‌ട് എക്‌സ്‌പോർട്ട് ഡെവലപ്മെന്റ് അതോറിട്ടി കയറ്റുമതിക്കുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കി. പൈനാപ്പിൾ ഗവേഷണകേന്ദ്രം കൃഷിക്കും വിളവെടുപ്പിനും സാങ്കേതികസഹായം നൽകി. തിരുപ്പൂർ ആസ്ഥാനമായ ബ്ളാക്ക് ബോക്‌സ് എന്ന സ്ഥാപനമാണ് ഓർഡർ നേടിയത്. ഗൾഫിലെ സൂപ്പർ മാർക്കറ്റുകൾ വഴി പൈനാപ്പിൾ വില്പന നടത്തും.

നവംബറിൽ

നവംബർ ഏഴിനാണ് കൂത്താട്ടുകുളത്ത് വിളവെടുത്ത 15 ടൺ പൈനാപ്പിൾ കപ്പലിൽ ദുബായിലേക്കയച്ചത്. പത്താംദിവസം ദുബായിലെത്തി. പരിശോധനയിൽ 16 ദിവസം കഴിഞ്ഞും പൈനാപ്പിളിന് കേടില്ലെന്നു കണ്ടെത്തി. തുടർന്നാണ് പുതിയ ഓർഡർ ലഭിച്ചത്.

രണ്ടാമത്തെ കയറ്റുമതിയിൽ വലിയ പ്രതീക്ഷയുണ്ട്. കനത്ത ചൂടു മൂലം പഴത്തിന്റെ തൂക്കം കുറഞ്ഞിട്ടുണ്ടെങ്കിലും മികച്ച വിളവാണ് പ്രതീക്ഷിക്കുന്നത്.

പവൽ എൽദോസ്

കർഷകൻ