'സേ യെസ് 2026'ന് കൊച്ചിയിൽ തുടക്കം

Wednesday 18 February 2026 1:36 AM IST

കൊച്ചി: വ്യവസായ വാണിജ്യ മേഖലകളിൽ സ്ത്രീകളുടെ നേതൃപാടവം ഉറപ്പാക്കാനും തുല്യപങ്കാളിത്തം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് സി.ഐ.ഐ ഇന്ത്യൻ വിമെൻ നെറ്റ്‌വർക്ക് സംഘടിപ്പിക്കുന്ന ഏഴാം വാർഷിക നേതൃത്വ സംഗമം 'സേ യെസ് 2026ന്' കൊച്ചിയിൽ ആരംഭിച്ചു. സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സൺ അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. വോൾവോ കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഡിമിട്രോവ് കൃഷ്ണൻ, ഐ.ഡബ്ല്യു.എൻ സതേൺ റീജിയൺ ചെയർപേഴ്‌സണും റാണെ മദ്രാസ് സി.ഇ.ഒയുമായ ഗൗരി കൈലാസം, സി.ഐ.ഐ കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ വി.കെ.സി. റസാഖ്, ഐ.ഡബ്ല്യു.എൻ സതേൺ റീജിയൻ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ശിവപ്രിയ ബാലഗോപാൽ തുടങ്ങിയവർ സംസാരിച്ചു.