ഡോ. സ്റ്റീഫൻ ആലത്തറ ഡെപ്യൂട്ടി സെക്രട്ടറി ജന.
Wednesday 18 February 2026 12:37 AM IST
കൊച്ചി: ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായി ഡോ. സ്റ്റീഫൻ ആലത്തറയെ നാലാമതും നിയമിച്ചു. 2030 വരെയാണ് പുതിയ കാലാവധി. 2014ൽ ഡപ്യൂട്ടി സെക്രട്ടറി ജനറലായി ചുമതലയേറ്റ ഫാ. ആലത്തറയെ 2018ലും 2022ലും 2026ലും സെക്രട്ടറി ജനറലായി തുടർച്ചയായി നിയമിച്ചു. ഡൽഹിയിലും ബംഗളൂരുവിലും ഗോവയിലുമുള്ള സമിതിയുടെ കാര്യാലയങ്ങളുടെ ഡയറക്ടറായും അദ്ദേഹം തുടരും. പതിനെട്ടിലധികം പുസ്തങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ, മതബോധന ശാസ്ത്രത്തിന് ഒരു ആമുഖം എന്ന ഇംഗ്ലീഷ് ഗ്രന്ഥം ഇന്ത്യയിലും വിദേശത്തും മേജർ സെമിനാരികളിൽ പാഠപുസ്തകമാണ്. വരാപ്പുഴ അതിരൂപതയിലെ വൈദികനായ ഫാ. സ്റ്റീഫൻ ആലത്തറ ആലുവ മരിയാപുരം ഇടവകാംഗമാണ്.