ബി.ജെ.പി ക്ലസ്റ്റർ ഓഫീസ് തുറന്നു
Wednesday 18 February 2026 12:08 AM IST
പടന്നക്കാട്: അനന്തംപള്ളയിൽ ബി.ജെ.പി പടന്നക്കാട് കസ്റ്റർ ഓഫീസ് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഥീന ഭാരതി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വർക്കിംഗ് പ്രസിഡന്റ് ജോൺ ഐമൻ അദ്ധ്യക്ഷനായി. ന്യൂനപക്ഷമോർച്ച കോഴിക്കോട് റൂറൽ ജില്ലാ സെക്രട്ടറി റിഷാദ് സുല്ലമി മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്നും ബി.ജെ.പിയിൽ ചേർന്നവരെ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത് സ്വീകരിച്ചു. നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗർ ചാത്തമത്ത്, കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി പി. പദ്മനാഭൻ, മുനിസിപ്പൽ സൗത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് ഇ. കൃഷ്ണൻ, കാഞ്ഞങ്ങാട് സൗത്ത് പ്രസിഡന്റ് എൻ.വി ചന്ദ്രൻ കല്ലൂരാവി, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എച്ച്.എൻ ധനുഷ്, അമ്പു കണിച്ചിറ, ശശി പുതിയവളപ്പ് സംസാരിച്ചു. ടി. രാജേഷ് സ്വാഗതവും ഇ.വി സത്യൻ നന്ദിയും പറഞ്ഞു.