കാസർകോട് ജില്ലാ സൗന്ദര്യ മത്സരം
തൃക്കരിപ്പൂർ: ബോഡി ബിൽഡിംഗ് അസോസിയേഷൻ കാസർകോടിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടുകൂടിയുള്ള 21-ാമത് ജില്ലാ ശരീര സൗന്ദര്യ മത്സരം കാലിക്കടവിൽ നടന്നു. ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പവർ ജിം നീലേശ്വരം ചാമ്പ്യന്മാരായി. ലയൺസ് ജിം കാഞ്ഞങ്ങാടാണ് റണ്ണറപ്പ്. സീനിയർ മിസ്റ്റർ കാസർകോടായി ഗോപിനാഥിനെയും ജൂനിയർ മിസ്റ്റർ കാസർകോടയി നിജാദ് അബ്ദുൾ നാസറും സബ് ജൂനിയർ വിഭാഗത്തിൽ ആദിഷ് കൃഷ്ണയും മിസ് കാസർകോടായി ടി.പി. വിസ്മയയും മിസ് മോഡൽ ഫിസിക്കായി സഞ്ജനയും തിരഞ്ഞെടുക്കപ്പെട്ടു. അറുപതോളം ജിംനേഷ്യങ്ങൾ മത്സരത്തിൽ പങ്കെടുത്തു. ചന്തേര സി.ഐ കെ. പ്രശാന്ത് സമ്മാനദാനം നിർവ്വഹിച്ചു. പ്രദീപ് ഹിൽട്ടൺ, കെ.പി.വി രാജീവൻ, പി.വി രാജു, പി നാരായണൻ, ടി.വി പോളി, ബാബു ചെറിയൻ എന്നിവർ മത്സരം നിയന്ത്രിച്ചു.