കിഴങ്ങുവിള കിറ്റ് വിതരണം
Wednesday 18 February 2026 12:53 AM IST
റാന്നി: പഴവങ്ങാടി കൃഷിഭവൻ 2025-26 ജനകീയസൂത്രണ പദ്ധതിയിൽ നടപ്പാക്കുന്ന കിഴങ്ങുവിള കിറ്റിന്റെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി നിർവഹിച്ചു. സ്‌ഥിരം സമിതി അദ്ധ്യക്ഷ മോളി മാത്യു അദ്ധ്യക്ഷയായി. സ്‌ഥിരം സമിതി അദ്ധ്യക്ഷൻ മനോജ് മലയിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മോനായി പുന്നൂസ്, അന്നമ്മ തോമസ്, കൃഷി ഓഫീസർ മുത്തുസ്വാമി, അസി. കൃഷി ഓഫീസർ എസ്.ഷീന, കൃഷി അസിസ്റ്റന്റ് സുനിതകുമാരി, പെസ്റ്റ് സ്കൗട്ട് ഫീൽഡ് അസിസ്റ്റന്റ് ഷീന അനീഷ് എന്നിവർ സംസാരിച്ചു.