കരസേനയിൽ അഗ്നിവീർ: രജിസ്ട്രേഷൻ തുടങ്ങി

Wednesday 18 February 2026 12:00 AM IST

തിരുവനന്തപുരം: കരസേനയിലേക്ക് അഗ്നിവീർ തിരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, റിക്രൂട്ട്മെന്റ് റാലി എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. www.joinindianarmy.nic.in വെബ്സൈറ്റിൽ ഏപ്രിൽ ഒന്നുവരെ അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷ ജൂൺ ഒന്നു മുതൽ 15വരെ നടത്തും.

തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് നടത്തുന്ന സെലക്ഷൻ ടെസ്റ്റിനായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലാർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ്. ഉദ്യോഗാർത്ഥികൾക്ക് യോഗ്യത അടിസ്ഥാനമാക്കി ഏതെങ്കിലും രണ്ട് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. രണ്ട് ഓപ്ഷനുകൾ തിരഞ്ഞെടുക്കുമ്പോൾ രണ്ട് അപേക്ഷയുണ്ടാവണം. ഇവർ രണ്ട് പൊതു പ്രവേശന പരീക്ഷയ്ക്ക് ഹാജരാകണം. എന്നാൽ ഒരു റിക്രൂട്ട്മെന്റ് റാലിയിലും മെഡിക്കൽ ടെസ്റ്റിലും പങ്കെടുത്താൽ മതിയാവും. അപേക്ഷാ ഘട്ടത്തിൽ തന്നെ ഉദ്യോഗാർത്ഥി വിഭാഗങ്ങളുടെ മുൻഗണന രേഖപ്പെടുത്തണം. റിക്രൂട്ട്മെന്റ് റാലി പൂർത്തിയാക്കിയ ശേഷം അന്തിമ ഓപ്ഷൻ നൽകാം.

പത്താം ക്ലാസ്, 12 ക്ലാസ് ബോർഡ് പരീക്ഷകളിൽ പങ്കെടുത്ത് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. റിക്രൂട്ട്മെന്റിന്റെ രണ്ടാം ഘട്ടത്തിൽ യഥാർത്ഥ മാർക്ക് ഷീറ്റ് ഹാജരാക്കുമ്പോഴേ ഇവരെ തിരഞ്ഞെടുക്കുകയുള്ളൂ. അഗ്നിവീർ തിരഞ്ഞെടുപ്പ് നിഷ്പക്ഷവും മെരിറ്റ് അടിസ്ഥാനമാക്കിയുള്ളതുമാണെന്നും റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ തട്ടിപ്പിന് ഇരയാവരുതെന്നും സൈനിക വക്താവ് അഭ്യർത്ഥിച്ചു.

വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ് ​സ്പീ​ച്ച് ​ആ​ൻ​ഡ് ​ഹി​യ​റിം​ഗി​ൽ​ ​റി​സ​ർ​ച്ച് ​അ​സി​സ്റ്റ​ന്റ്,​ ​ലീ​ഗ​ൽ​ ​അ​സി​സ്റ്റ​ന്റ് ​എ​ന്നീ​ ​പ്രോ​ജ​ക്റ്റ് ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​വാ​ക്ക്-​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ ​ന​ട​ത്തു​ന്നു.​ ​ഈ​മാ​സം​ 24​ന് ​രാ​വി​ലെ​ 9.45​നാ​ണ് ​അ​ഭി​മു​ഖം.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ ​ആ​ക്കു​ള​ത്തു​ള്ള​ ​നി​ഷി​ൽ​ ​ഹാ​ജ​രാ​ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​h​t​t​p​:​/​/​n​i​s​h.​a​c.​i​n​/​o​t​h​e​r​s​/​c​a​r​e​er