അഡോബി എക്‌സ്‌പ്രസ് പ്രീമിയവുമായി എയർടെൽ
Wednesday 18 February 2026 12:34 AM IST
കൊച്ചി: ഭാരതി എയർടെല്ലും, അഡോബിയുമായി സഹകരിച്ച് രാജ്യത്തെ 36 കോടി ഉപഭോക്താക്കൾക്ക് അഡോബി എക്‌സ‌്പ്രസ് ലഭ്യമാക്കുന്നു. 4,000 രൂപ വിലയുള്ള അഡോബി എക്‌സ്‌പ്രസ് പ്രീമിയം ഒരു വർഷത്തേക്ക് സൗജന്യമാണ്. മൊബൈൽ, ബ്രോഡ്ബാൻഡ്, വൈഫൈ, ഡി.ടി.എച്ച് ഉൾപ്പെടെയുള്ള സേവനങ്ങൾ എല്ലാ എയർടെൽ ഉപഭോക്താക്കൾക്കും സബ്‌സ്‌ക്രിപ്ഷൻ ലഭിക്കും. ക്രെഡിറ്റ് കാർഡിന്റെ ആവശ്യമില്ലാതെ പ്രൊഫഷണൽ നിലവാരത്തിലുള്ള ഡിജിറ്റൽ ഉള്ളടക്കം സൃഷ്ടിക്കാൻ സംരംഭം സഹായിക്കും.
ജനറേറ്റീവ് എ.ഐ സവിശേഷതകൾ, ഇൻസ്റ്റന്റ് ബാക്ക്ഗ്രൗണ്ട് റിമൂവൽ, വൺ-ടാപ്പ് വീഡിയോ എഡിറ്റിംഗ്, പ്രീമിയം സ്റ്റോക്ക് അസെറ്റുകൾ, 30,000-ലധികം ഫോണ്ടുകൾ, 100 ജിബി ക്ലൗഡ് സ്റ്റോറേജ് തുടങ്ങിയവയാണ് അഡോബി എക്‌സ്‌പ്രസ് പ്രീമിയത്തിന്റെ സവിശേഷതകൾ.