ഓർമിക്കാൻ...
Wednesday 18 February 2026 12:00 AM IST
1. കെമാറ്റ് അഡ്മിറ്റ് കാർഡ്:- ഫെബ്രുവരി 22ന് നടത്തുന്ന എം.ബി.എ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (കെമാറ്റ് സെഷൻ -2026) അഡ്മിറ്റ് കാർഡ് www.ceekerala.gov.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷയിലെ അപാകതമൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡ് തടഞ്ഞിട്ടുണ്ട്. ഇവർക്ക് വെബ്സൈറ്റിലൂടെ 20ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് മുൻപ് അപേക്ഷയിലെഅപാകത പരിഹരിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.