അങ്കമാലി കോടതിക്ക് ഇന്ന് തറക്കല്ലിടും

Tuesday 17 February 2026 11:03 PM IST

അങ്കമാലി: അങ്കമാലിയിലെ പുതിയ കോടതി സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 5ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ നിർവഹിക്കും. സി.എസ്.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ റോജി എം.ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രി പി.രാജീവ്, ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് കൗസർ ഇടപ്പാഗത്ത്, ജസ്റ്റിസ് ശോഭന അന്നമ്മ ഈപ്പൻ എന്നിവർ പങ്കെടുക്കും. കേരള ഹൈക്കോടതിയിലേയും ജില്ലാ, സെഷൻസ് കോടതികളിലേയും ന്യായാധിപർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ബാർ അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.