കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം
Wednesday 18 February 2026 12:35 AM IST
തോണിക്കടവ്: നാറാണംമൂഴി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പൂപ്പള്ളി, തോണിക്കടവിൽ ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ, വൈസ് പ്രസിഡന്റ് റീന ജെയിംസ്, അംഗങ്ങളായ ബീന ജോബി, റെജി വാലു പുരയിടത്തിൽ, എബ്രഹാം, എ.രവി, ജോർജ് ജോസഫ്, ജെയിംസ് കക്കാട്ടുകുഴിയിൽ, ഷിബു തോണിക്കടവിൽ, സാം.ടി.ജോൺ, എം.പി.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.