മലയാലപ്പുഴ പൊങ്കാല 27ന്
Wednesday 18 February 2026 12:37 AM IST
കോന്നി: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാല 27നടക്കും. രാവിലെ 9ന് ശ്രീകോവിലിൽ നിന്ന് ദീപം തന്ത്രി അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരിപ്പാട് ഭണ്ഡാര അടുപ്പിലേക്ക് അഗ്നി പകരും. ഭക്തർ തയ്യാറാക്കുന്ന നിവേദ്യം ദേവിയെ മൂന്ന് ജീവതകളിൽ എഴുന്നള്ളിച്ച് സ്വീകരിക്കും. കിഴക്കേ നടയിലെ മൈതാനത്തിന് പുറമേ ക്ഷേത്ര പരിസരത്തെ എട്ട് റോഡുകളിലും പൊങ്കാലയിടാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന ഭക്തർക്ക് കുമ്പഴ -മലയാലപ്പുഴ റോഡാണ് അനുവദിച്ചിട്ടുള്ളത്. മൺ കലങ്ങളും മറ്റ് സാധനങ്ങളും പ്രദേശങ്ങളിൽ സംഭരിച്ചിട്ടുണ്ട്.