സ്കൂൾ വാർഷികം

Wednesday 18 February 2026 12:42 AM IST

കോന്നി: ഐരവൺ പി.എസ്.പി.പി.എം ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.ആർ.രാജേഷ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ശ്യാമകൃഷ്ണ, സ്കൂൾ മാനേജർ ആർ.അജിത്ത് കുമാർ, ഫോക്ക് ലോർ അക്കാഡമി ഡയറക്ടർ ബോർഡ് അംഗം സുരേഷ് സോമ, പ്രിൻസിപ്പൽ ബി.ഹരി, പ്രഥമാദ്ധ്യാപിക ബിന്ദു കൃഷ്ണ, പി.ശ്രീകുമാർ, സുനിൽ കുമാർ, ജെൽവിൻ മോൻസി, വി.ശ്രീകുമാർ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അദ്ധ്യാപകരെയും കലോത്സവ വിജയികളെയും ആദരിച്ചു.