മാർത്തോമ്മ മെത്രാപ്പൊലീത്തയ്‌ക്ക് ജന്മദിനാശംസയുമായി ചെന്നിത്തല
Wednesday 18 February 2026 12:46 AM IST
തിരുവല്ല: മാർത്തോമ്മ മെത്രാപ്പൊലീത്ത ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്തയ്ക്ക് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ജന്മദിനാശംസകൾ നേർന്നു. സഭാ ആസ്ഥാനമായ പുലാത്തീൻ അരമനയിലെത്തിയ അദ്ദേഹം മെത്രാപ്പൊലീത്തയുമായി അരമണിക്കൂറിലേറെ ആനുകാലിക വിഷയങ്ങൾ സംസാരിച്ചു.
19നാണ് മെത്രാപ്പൊലീത്തയുടെ ജന്മദിനം. അന്ന് സംസ്ഥാനത്ത് ഇല്ലാത്തതിനാലാണ് മുൻകൂർ ആശംസ അറിയിക്കാൻ ചെന്നിത്തല എത്തിയത്. യു.ഡി.എഫ് ജില്ലാ ചെയർമാൻ വർഗീസ് മാമൻ, ഡി.സി.സി ജനറൽ സെക്രട്ടറി ജോൺസൺ വിളവിനാൽ, ജില്ല പഞ്ചായത്തംഗം ആരോൺ ബിജിലി പനവേലി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ്, റോജി കാട്ടാശേരി എന്നിവരും ചെന്നിത്തലയ്ക്ക് ഒപ്പമുണ്ടായിരുന്നു.