കാനഡ കടന്ന് കിവീസ് സൂപ്പർ എട്ടിലേക്ക്

Wednesday 18 February 2026 12:00 AM IST

ചെന്നൈ : ഗ്രൂപ്പ് റൗണ്ടിലെ തങ്ങളുടെ അവസാനമത്സരത്തിൽ കാനഡയെ എട്ടുവിക്കറ്റിന് കീഴടക്കി ന്യൂസിലാൻഡ് ലോകകപ്പിന്റെ സൂപ്പർ എട്ട് റൗണ്ടിലേക്ക് കടന്നു. നാലുമത്സരങ്ങളിൽ മൂന്നുജയവും ആറ് പോയിന്റുമുള്ള കിവീസ് ഗ്രൂപ്പ് ഡിയിൽ

ദക്ഷിണാഫ്രിക്കയ്ക്ക് പിന്നിൽ രണ്ടാമന്മാരായാണ് സൂപ്പർ എട്ടിലെത്തിയത്. മൂന്നാം മത്സരവും തോറ്റ കാനഡ അവസാന മത്സരത്തിൽ നാളെ അഫ്ഗാനെ നേരിടും.

ഇന്നലെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ്ചെയ്ത കാനഡ ഇന്ത്യൻ വംശജനായ യുവ്‌രാജ് സിംഗ് സമ്രയുടെ സെഞ്ച്വറിയുടെ (110) മികവിൽ നിശ്ചിത 20 ഓവറിൽ 173/4 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ കിവീസ് ഗ്ളെൻ ഫിലിപ്പ്സ് (76*) ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്ര (59*) എന്നിവരുടെ മികവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 15.1 ഓവറിൽ ലക്ഷ്യത്തിലെത്തി.

92പന്തുകളിൽ 11 ഫോറുകളും ആറ് സിക്സുകളുമടക്കമായിരുന്നു യുവ്‌രാജിന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി.

19കാരനായ യുവ്‌രാജ് സിംഗ് ട്വന്റി-20 ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.