സർക്കാർ ആചാരം സംരക്ഷിക്കണം: ബി.ജെ.പി
Wednesday 18 February 2026 12:06 AM IST
തിരുവനന്തപുരം : ശബരിമല ആചാരസംരക്ഷണത്തിന് അനുകൂലമായ നിലപാട് സുപ്രീംകോടതിയിൽ സർക്കാർ സ്വീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് വാർത്താ സമ്മേളനത്തിൽ ആവശ്യരപ്പെട്ടു. ആചാരസംരക്ഷണത്തിനായി സമരം ചെയ്ത ഭക്തർക്കെതിരെ എടുത്ത ആയിരക്കണക്കിന് കള്ളകേസുകൾ പിൻവലിക്കണം. സ്വർണ്ണക്കൊള്ള സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാനും നടപടി എടുക്കണം. ഈ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഉടനീളം പ്രക്ഷോഭം സംഘടിപ്പിക്കും. 140 നിയമസഭാ മണ്ഡലങ്ങളെ പറ്റിയും ചില പ്രത്യേക മണ്ഡലങ്ങളെ കുറിച്ചും വിശദമായ ചർച്ച ഇലക്ഷൻ കമ്മിറ്റിയോഗത്തിൽ നടന്നെന്ന് സുരേഷ് പറഞ്ഞു.