റംസാൻ വ്രതം നാളെ മുതൽ
തിരുവനന്തപുരം: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശഅ്ബാൻ 30 പൂർത്തിയാക്കി നാളെ റംസാൻ ഒന്ന് ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
റംസാൻ വ്രതാരംഭത്തിൽ നാളെ തുടക്കമാവുമെന്ന് ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാർ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, അബ്ദുൽ നാസർഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, കാന്തപുരം എം.പി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധി സി മുഹമ്മദ് ഫൈസി, ഇബ്രാഹീം ഖലീൽ അൽ ബുഖാരി എന്നിവരും അറിയിച്ചു.